പശുവിനെ പുലി കടിച്ചുകൊന്നു

Posted on: August 26, 2014 11:00 am | Last updated: August 26, 2014 at 11:00 am

LEOPARDമാനന്തവാടി: തലപ്പുഴ 44ല്‍ പശുവിനെ പുലി കടിച്ച് കൊന്നു. മറ്റൊരു പശുവിന് പുലിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുയും ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ചുങ്കത്ത് ഉമ്മറിന്റെ ആറ് വയസ് പ്രായമായ കറവയുള്ള പശുവിനെയാണ് പുലി കടിച്ച് കൊന്നത്.ഫോറസ്റ്റ് അധികൃതര്‍ സംഭവ സ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. ഈ പ്രദേശങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ലോണ്‍ ഉള്‍പ്പെടെയുള്ളവ എടുത്താണ് ക്ഷീര കര്‍ഷകര്‍ പശുക്കളേയും മറ്റും വാങ്ങിയിട്ടുള്ളത്. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെുന്ന വളര്‍ത്ത് മൃഗങ്ങള്‍ക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് അധികൃതര്‍ നല്‍കുന്നത്.
വന്യവന്യമൃഗ ശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പശു കൊല്ലപ്പെട്ട കര്‍ഷകന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷക സംഘം തവിഞ്ഞാല്‍ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. ബേബി കുറുമൊട്ടം അധ്യക്ഷനായി. എം ടി ബേബി, കെ വി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.