എബോള സംശയം: ഡല്‍ഹിയില്‍ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: August 26, 2014 10:33 am | Last updated: August 27, 2014 at 12:43 am

ebolaന്യൂഡല്‍ഹി: എബോള രോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ലൈബീരിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആറ് വിമാനയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എത്തിയ വിമാനത്തിലെ യാത്രക്കാരാണ് ഇവര്‍. ആര്‍ എം എല്‍ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

എബോള രോഗം പടര്‍ന്നുപിടിച്ച ലൈബീരിയയില്‍ നിന്ന് മുംബൈയിലും ഡല്‍ഹിയിലുമായി 112 ഇന്ത്യക്കാര്‍ ഇന്ന് എത്തുന്നുണ്ട്. ഇതേതുടര്‍ന്ന് ഇരു വിമാനത്താവളങ്ങളിലും പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ലൈബീരിയയില്‍ നിന്ന് എത്തുന്ന വിമാനങ്ങള്‍ ഒഴിഞ്ഞ സ്ഥരലത്തേക്ക് മാറ്റും. തുടര്‍ന്ന് യാത്രക്കാരെ വിശദമായി പരിശോധിക്കും. ബാഗേജുള്‍ അണുവിമുക്തമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വൈറസിന്റെ ലക്ഷണമുള്ളവരെ വിമാനത്താവളത്തില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.