സുധീരനെ തള്ളി മന്ത്രി ബാബു

Posted on: August 25, 2014 1:00 pm | Last updated: August 25, 2014 at 1:00 pm

babuതിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിനെതിരായ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വിമര്‍ശനത്തിന് മന്ത്രി കെ ബാബുവിന്ഡറെ മറുപടി. എ ജിയില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമാണെന്ന് മന്ത്രി പറഞ്ഞു. എജിയെ വിമര്‍ശിക്കുന്നത് സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിന് തുല്യമാണ്. എജിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ പിരിച്ചുവിടുകയാണ് വേണ്ടത്. എ ജി വെറുമൊരു ഉദ്യോഗസ്ഥനല്ല, സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണഘടനാ അംഗീകാരമുള്ളയളാണ്. അനാവശ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ബാര്‍ വിഷയത്തില്‍ സര്‍ക്കാറിനേയോ മന്ത്രിമാരെയോ അല്ല എ ജിയുടെ നിലപാടുകളെയാണ് വിമര്‍ശിച്ചതെന്ന് സുധീരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എക്‌സൈസ് മന്ത്രി ബാബു പ്രതികരിച്ചത്.