Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല ജീവനക്കാരും രോഗികളും തമ്മിലുള്ള വാക്കേറ്റം പതിവാകുന്നു

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റം പതിവാകുന്നു. ഇന്നലെ രാവിലെ ഒന്‍പതിനും ഒപിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഷുഭിതരായ രോഗികള്‍ രണ്ടു ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ രണ്ടു മണിക്കൂര്‍ നേരം പണി മുടക്കുകയും ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിലവില്‍ 42 ഡോക്ടര്‍മാരാണ് വേണ്ടത് എന്നാല്‍ 21 ഓളം ഡോക്ടര്‍മാര്‍ മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഇതില്‍ മൂന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ഇവിടെ നിന്നും സ്ഥലംമാറ്റം വാങ്ങി പോവുകയും ചെയ്തു. ഇതോടെ മിക്ക ഒപികളിലും പലപ്പോഴും ഡോക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥയുമാണ്. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന രോഗികള്‍ മണിക്കൂറോളം ഡോക്ടര്‍മാരെ കാണാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. ഇന്നലെ രാവിലെ ഡോക്ടര്‍മാരും ജീവനക്കാരും രണ്ടു മണിക്കൂറോളം നേരം പണി മുടക്കിയതോടെ ഇവിടെ എത്തിയ രോഗികളും ദുരിതത്തിലായി. ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാതായതോടെ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളും താളം തെറ്റിയ അവസ്ഥയിലുമാണ്. എന്നാല്‍ ദുരിതത്തിലാവുന്നത് ഇവിടെ എത്തുന്ന രോഗികളാണ്.

Latest