ഡിവിഷന്‍ സാഹിത്യോത്സവ് : പട്ടാമ്പി, ഒറ്റപ്പാലം ജേതാക്കളായി

Posted on: August 25, 2014 11:20 am | Last updated: August 25, 2014 at 11:20 am

ssf flagപട്ടാമ്പി: എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. ചുണ്ടമ്പറ്റ സെന്ററില്‍ രണ്ട് ദിവസങ്ങളില്‍ നടന്ന സാഹിത്യോത്സവ് മഹല്ല് മഖ് ബറ സിയാറത്ത്, സംസ്‌കാരിക ഘോഷയാത്ര, സംസ്‌കാരിക സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്.
പട്ടാമ്പി, വിളയൂര്‍, മാട്ടായ സെക്ടറുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ ട്രോഫി വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ ത്വാഹിര്‍ സഖാഫി ആമയൂര്‍ അധ്യക്ഷത വഹിച്ചു. ആബീദ് സഖാഫി സന്ദേശ പ്രഭാഷണ നടത്തി.
ഒറ്റപ്പാലം: എസ് എസ് എഫ് ഒറ്റപ്പാലം ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു.
സുലൈമാന്‍ അഹ് സനി വീരമംഗലം പതാക ഉയര്‍ത്തി. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി വീരമംഗലം, നാസര്‍ ബാഖവി, ഇബ്രാഹിം സഖാഫിമോളൂര്‍, റശീദ് അശറഫി പങ്കെടുത്തു. 363 പോയിന്റ് നേടി ഒറ്റപ്പാലം സെക്ടര്‍ ഒന്നാം സ്ഥാനവും 304 പോയിന്റ് നേടി നെല്ലായ രണ്ടും 295 പോയിന്റ് നേടി വീരമംഗലം മൂന്നും സ്ഥാനം നേടി. കലാപ്രതി’യായി വീരമംഗലം സെക്ടറിലെ ഉബൈദിനെ തിരെഞ്ഞടുത്തു.
സമാപന സമ്മേളനം സൈതലവി പൂതക്കാട് ഉദ്ഘാടനം ചെയ്തു കെ പി ഉണ്ണാലി. കെ പി മൊയ്തു ഹാജി, കെ പി ഹംസ ഹാജി, ഉമര്‍ സഖാഫി സമ്മാനദാനം നിര്‍വഹിച്ചു. നൗഫല്‍ പാവുക്കോണം, മുജീബ്, കുഞ്ഞുമുഹമ്മദ് സഖാഫി, മുഹ് യുദ്ദീന്‍ തങ്ങള്‍, ഇര്‍ഷാദ് ഹുസ്സൈന്‍, എം പി മുസ്തഫ പങ്കെടുത്തു