Connect with us

Malappuram

ഉരുള്‍പൊട്ടല്‍ പാറശ്ശേരി റാവുത്തന്‍കാട്ടില്‍ കാര്‍ഷിക വിളകളും റോഡും ഒലിച്ചുപോയി

Published

|

Last Updated

കാളികാവ്: വെള്ളിയാഴ്ച കാളികാവിലുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണമായത് പാറശ്ശേരി റാവുത്തന്‍കാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലാണെന്ന് അനൗദ്യോഗിക സ്ഥിരീകരണം.
അടക്കാകുണ്ടില്‍നിന്നും പാറശ്ശേരി റോഡിലൂടെ സഞ്ചരിച്ചാല്‍ സുമാര്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുറത്തിമലയിലാണ് ഉരുള്‍പൊട്ടലിന് സമാനമായ മലയിടിച്ചിലുണ്ടായത്. കൂടാതെ എഴുപതേക്കര്‍ ഭാഗത്ത് വലവാരത്തും മലയിടിച്ചിലുണ്ടായതും വെള്ളപ്പാച്ചിലിനിടയാക്കി
ഇതോടെ കൂലംകുത്തിയൊഴുകിയ വെള്ളത്തില്‍ പ്രദേശത്തെ നിരവധി റബര്‍, കമുക്, തെങ്ങ് അടക്കമുള്ള വിളകള്‍ നശിച്ചു. ഉരുള്‍പൊട്ടലിന്റെ ഭാഗമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ചു പോയി. റാവുത്തന്‍കാട്ടിലെ കോലടി അഗ സ്റ്റിന്‍, തറയില്‍ ബിജു, കേരള കുഞ്ഞാലി, ആട്ടുപുരക്കല്‍ യശോദരന്‍, ആട്ടുപുരക്കല്‍ രവീന്ദ്രന്‍ എന്നിവരുടെ കാര്‍ഷികവിളകളാണ് മലവെള്ളപ്പാച്ചിലില്‍ നശിച്ചത്. നിരവധി കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും പുറംലോകത്തേക്ക് എത്തിപ്പെടാനുള്ള റോഡാണ് മലവെള്ളം എടുത്തുകൊണ്ട് പോയത്. ഈതോടെ റാവുത്തന്‍കാട് പ്രദേശത്തെ കുടുംബങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. 2010 ലും ഇതിനടുത്ത പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായിരുന്നു. അന്ന് കാര്യമായി ഒരു നഷ്ടപരിഹാരമോ തകര്‍ന്ന റോഡ് നേരെയാക്കാനോ അധികൃതര്‍ നടപടി സ്വീകരുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

 

Latest