Connect with us

International

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: വടക്കന്‍ കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.20 നായിരുന്നു ഭൂചലനം. അമേരിക്കന്‍ കാന്യൊനില്‍ നിന്ന് ആറ് കിലോമീറ്ററും നാപ്പ സിറ്റിയില്‍ നിന്ന് ഒന്‍പത് കിലോമീറ്ററും അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

അതേസമയം ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരങ്ങളില്ല. വൈദ്യുതി ബന്ധം പാടെ താറുമാറായിട്ടുണ്ട്. സുനാമി മുന്നറിയിപ്പില്ല.