ബേഡകത്തെ വിഭാഗീയത: സി പി എം വിമതര്‍ക്കെതിരെ അച്ചടക്ക നടപടി

Posted on: August 23, 2014 8:17 pm | Last updated: August 23, 2014 at 11:48 pm

cpmകാസര്‍ക്കോട്: ബേഡകത്തെ സി പി എം വിമതര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ദിവാകരനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍ മാസ്റ്ററെ ലോക്കല്‍ കമ്മിറ്റിയിലേക്ക് മാറ്റി. ബേഡകം ഏരിയ കമ്മിറ്റിയംഗം ജി രാജേഷ് ബാബുവിനെ പരസ്യമായി ശാസിച്ചു. മറ്റ് എട്ട് പേര്‍ക്കെതിരെയുള്ള നടപടി കീഴ്ഘടകങ്ങള്‍ തീരുമാനിക്കും.