ചാരപ്രവര്‍ത്തനം; 18ഫലസ്തീനികളെ ഹമാസ് കൊലപ്പെടുത്തി

Posted on: August 23, 2014 2:23 pm | Last updated: August 23, 2014 at 2:23 pm

Hamas_preparationഗാസസിറ്റി: ഗാസയില്‍ ഇസ്‌റാഈലിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ 18ഫലസ്തീകളെ ഹമാസ് കൊലപ്പെടുത്തി. ഹമാസിന്റെ മൂന്ന് ഉന്നത നേതാക്കളെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഹമാസിന്റെ നടപടി. ഹമാസ് നേതാക്കളുടെ നീക്കങ്ങള്‍ ഓരോ സമയവും ഇസ്‌റാഈല്‍ സൈന്യത്തിന് എത്തിച്ചുകൊടുത്തുവെന്ന് ആരോപിച്ചാണ് നടപടി. ഗാസ ചത്വരത്തില്‍ പൊതുജനമധ്യത്തില്‍വെച്ചാണ് ഇതില്‍ ആറ് പേരെ വധിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം സ്ഥിരീകരിച്ച് ഹമാസ് വെബ്‌സൈറ്റും കുറിപ്പിറക്കി.