സമ്പൂര്‍ണ്ണ മദ്യ നിരോധനം പുതിയ കാര്യമല്ല: കെ ബാബു

Posted on: August 23, 2014 1:09 pm | Last updated: August 23, 2014 at 1:15 pm

babu

കൊച്ചി; സമ്പൂര്‍ണ്ണ മദ്യ നിരോധനം പുതിയ കാര്യമല്ലെന്ന് മന്ത്രി കെ ബാബു. ബാര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും തനിക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിജ്ഞാബദ്ധമായ തീരുമാനങ്ങളിലൂടെ സര്‍ക്കാര്‍ ഇതിനെ മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ രംഗത്തെത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനിരോധനം പ്രായോഗികമല്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മദ്യവര്‍ജനമാണ് വേണ്ടതെന്നും ഇപ്പോള്‍ നടക്കുന്നത് പ്രതിച്ഛായ നന്നാക്കാനുള്ള മത്സരമാണെന്നും അദ്ദേഹം പറഞ്ഞു.