ഹജ്ജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നാളെ

Posted on: August 23, 2014 12:28 pm | Last updated: August 23, 2014 at 12:28 pm

കോഴിക്കോട്: ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്നവര്‍ക്ക് നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി, വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, താമരശ്ശേരി ആശുപത്രി എന്നിവിടങ്ങളില്‍ മെനിഞ്ചൈറ്റിസ്-പോളിയോ വാക്‌സിനുകള്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍ അറിയിച്ചു. തീര്‍ഥാടകര്‍ ബന്ധപ്പെട്ട രേഖകളുമായി വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തണം. കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ രാധാകൃഷ്ണന്‍ പി സി (9946685381) വടകരയില്‍ ശശിധരന്‍ (9495307826) കൊയിലാണ്ടിയില്‍ നാരായണന്‍ ചെറാള (9995983601), താമരശ്ശേരിയില്‍ കെ ഇബ്‌റാഹീം (9400430604) എന്നിവരെ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചതായി ഡി എം ഒ അറിയിച്ചു.