ലളിത കലാ അക്കാദമി 140 ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗാലറികള്‍ സ്ഥാപിക്കും

Posted on: August 23, 2014 12:42 am | Last updated: August 23, 2014 at 12:42 am

തൃശൂര്‍: കേരള ലളിത കലാ അക്കാദമിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗാലറികള്‍ സ്ഥാപിക്കുമെന്ന് അക്കാഡമി ചെയര്‍മാന്‍ കെ എം ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും വകുപ്പ് മേധാവികളും ചേര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കുട്ടികളെ ചിത്രകലയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതിക്ക് ഈ അധ്യയന വര്‍ഷം തന്നെ തുടക്കം കുറിക്കും.
ഓരോ നിയോജകമണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ട്ട് ഗാലറികള്‍ സ്ഥാപിക്കും. അതത് മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഗ്യാലറിയില്‍ ഉള്‍പ്പെടുത്തുക.