‘കുട്ടികളില്‍ മാനവിക മൂല്യം വളര്‍ത്തണം’

Posted on: August 22, 2014 9:15 pm | Last updated: August 22, 2014 at 9:15 pm

dr-rc-karipathഅബുദാബി: കുട്ടികളില്‍ മാനവിക മൂല്യം വളര്‍ത്തണമെന്ന് നാടന്‍കലഗവേഷകന്‍ ഡോ. ആര്‍ സി കരിപ്പത്ത് വ്യക്തമാക്കി. സിറാജുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ സാഹചര്യങ്ങളിലും കാലാവസ്ഥകളിലും കഴിയുന്ന പ്രവാസി മലയാളി കുട്ടികള്‍ അവര്‍ക്ക് സ്വതന്ത്രമായ ഒരു ആകാശമെന്ന സങ്കല്‍പം നഷ്ടപ്പെടുകയാണ്. കൊച്ചു കൊച്ചു തീപ്പെട്ടിക്കൂടുകള്‍ പോലെയുള്ള ഫഌറ്റുകളില്‍ ഒതുങ്ങിക്കൂടുന്ന മക്കള്‍ കൂടുതേടാനും കൂട്ടുകാര്‍ ഒരുമിച്ച് പുതിയൊരു സൗഹൃദത്തിന്റെ ലോകം നിര്‍മിക്കാനും കൊതിക്കുന്നവരാണ്. അത് കൊണ്ട് തന്നെ തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരാകുന്ന ഇവര്‍ക്ക് കൂട്ടായ്മ എന്ന സങ്കല്‍പ്പം തീര്‍ത്തും അന്യമായിരിക്കുന്നു. പഠനമെന്നത് ഓര്‍മയിലൂടെ പുനരാവിഷ്‌കരിക്കുന്നത് മാത്രമല്ലെന്നത് അവരെ ഓര്‍മപ്പെടുത്തുന്നതാണ് ഗള്‍ഫ് നാടുകളിലെ മിക്ക ക്യാമ്പുകളും. പ്രവാസികളായ കുട്ടികള്‍ ബുദ്ധിശക്തിയില്‍ മുന്‍പന്തിയിലാണ്. ക്യാമ്പുകള്‍ വഴി കുട്ടികളില്‍ നാടിനെ കുറിച്ചുള്ള ബോധമുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കരിപ്പത്ത് വ്യക്തമാക്കി. പെറ്റനാടും പെറ്റമ്മയും എന്തിനേക്കാള്‍ മഹത്തരമാണെന്ന ചിന്ത ക്യാമ്പുകളിലൂടെ കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു. മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്ന ലോകത്ത് നിന്നും മാറി എന്ത് കൊണ്ട് നാം മുതിര്‍ന്നവരെ ബഹുമാനിക്കണം എന്ന ചിന്തയാണ് ഇന്ന് കുട്ടികളില്‍ കാണുന്നത്. ഇതിന് പ്രോത്സാഹനം നല്‍കുന്നതും രക്ഷിതാക്കളാണ്. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.