തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

Posted on: August 22, 2014 7:47 am | Last updated: August 22, 2014 at 7:47 am

കൊപ്പം: ബഹുമുഖ പ്രതിഭയും മഹാപണ്ഡിതനുമായിരുന്ന തിരൂരങ്ങാടി വാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ എസ് വൈ എസ് കൊപ്പം സോണ്‍ കാബിനറ്റ് അനുശോചിച്ചു.
നിറപുഞ്ചിരിയോടെ തന്റെ സിദ്ധികള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ച നേതാവാണ് വാപ്പു മുസ്‌ലിയാരെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. മൊയ്തീന്‍കുട്ടി അല്‍ഹസനി അധ്യക്ഷത വഹിച്ചു. സി അലിയാര്‍ അഹ്‌സനി ഉദ്ഘാടനം നിര്‍വഹിച്ചു. ഇ പി അബൂബക്കര്‍ ബാഖവി, റസാഖ് മിസ്ബാഹി, ബശീര്‍ റഹ്മാനി, സി എ ഖാദര്‍, ഹനീഫ അല്‍ഹസനി, സയ്യിദ് ത്വാഹാബാഹസന്‍, അലി കെ പൈലിപ്പുറം, റഹിം സഖാഫി, ഉമര്‍ അല്‍ഹസനി, എന്‍ പി മുഹമ്മദ് പ്രസംഗിച്ചു.
കൂറ്റനാട്: സംസ്ഥ കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുഷാവറ അംഗം തിരൂരങ്ങാടി ബാപ്പു മസ്ലിയാരുടേയും, ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്ലിയാരുടേയും, ആലൂര്‍ സൈതലവി ഹാജിയുടേയും നിര്യാണത്തില്‍ എസ്.—എസ്.—എഫ് ആലൂര്‍ സെക്ടര്‍ കമ്മറ്റി അനുഷോചിച്ചു.
സെക്ടര്‍ പ്രസിഡന്റ് ഹാഫിള് സ്വഫ്വാന്‍ റഹ്മാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിസാര്‍ കക്കാട്ടിരി, ഹബീബ് കുണ്ടുകാട്, ഹാഫിള് സഈദ് അഹ്‌സനി, ഫൈസല്‍ സഖാഫി, അന്‍വര്‍ കക്കാട്ടിരി, അസ്ഹറുദ്ധീന്‍, ജഹ്ഫര്‍ പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.