നാടന്‍ കലകള്‍ തനിമ കൈവിടാതെ പരിരക്ഷിക്കണം: ഡോ: ആര്‍ സി കരിപ്പത്ത്

Posted on: August 21, 2014 9:00 pm | Last updated: August 21, 2014 at 9:06 pm

അബുദാബി: സാഹിത്യത്തിലും ശാസ്ത്രത്തിലും ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉന്നതമായ പൈതൃകത്തിനുടമയാണ് ഭാരതമെന്നും അത് തിരിച്ചറിയാന്‍ നമുക്ക് കഴിയാതെ പോയതാണ് ഇന്നത്തെ എല്ലാ പ്രതിസന്ധികള്‍ക്കും കാരണമെന്നും സാഹിത്യകാരനും ഫോക് ലോര്‍ ഗവേഷകനുമായ ഡോ. ആര്‍ സി കരിപ്പത്ത് അഭിപ്രായപ്പെട്ടു. ആ പൈതൃകത്തെ തിരിച്ചറിയുകയും അത് വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യേണ്ടത് യഥാര്‍ഥ പൗരന്റെ കടമയാണ്. പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. ആര്‍ സി കരിപ്പത്ത്. കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വി ടി വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.