ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 മരണം

Posted on: August 21, 2014 8:16 pm | Last updated: August 21, 2014 at 8:16 pm

BUSഷിംല: സ്വകാര്യബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ രോഹ്ട്രങ് ഗ്രാമത്തിലാണ്് സംഭവം. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സംഗ്ലാ താഴ്‌വാരയില്‍ നിന്ന് കല്‍പ്പയിലേക്ക് പോകുകയായിരുന്നു ബസ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രാഥമിക നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഡി ഡി ഷര്‍മ പറഞ്ഞു.

400 അടി താ്‌ഴചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടകാരണം വ്യക്തമായിട്ടില്ല.