മര്‍കസ് സമ്മേളനം: ജില്ലാ സമിതി രൂപീകരണ യോഗം നാളെ

Posted on: August 20, 2014 7:09 pm | Last updated: August 21, 2014 at 12:21 am

karanthur markaz

കാരന്തൂര്‍: 2014 ഡിസംബര്‍ 18 മുതല്‍ 21 വരെ തിയ്യതികളില്‍ നടക്കുന്ന മര്‍കസ്സുഖാഫത്തിസ്സുന്നിയ്യ 37-മത് വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാ സമിതി രൂപീകരണ യോഗം കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് എസ്.വൈ.എസ് ജില്ലാ ഒഫീസ്, വയനാട് കല്‍പറ്റ എസ്.വൈ.എസ് ഓഫീസിലും തൃശൂര്‍ കൊക്കാല ഖലീഫ സെന്ററിലും നാളെ 3 മണിക്ക് നടക്കും. മര്‍കസ് പ്രതിനിധികളായി കെ.കെ അഹമ്മദ്കുട്ടി മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ,് വി.എം കോയ മാസ്റ്റര്‍, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, അബൂബക്കര്‍ സഖാഫി പന്നൂര്‍, ബഷീര്‍ സഖാഫി കൈപ്പുറം എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംബന്ധിക്കുന്നതാണ്.