ഇറോം ശര്‍മിള മോചിതയായി

Posted on: August 20, 2014 5:41 pm | Last updated: August 21, 2014 at 7:10 am

iromsharmilaഇംഫാല്‍: സൈനികരുടെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാരമിരുന്നതിന് വീട്ടുതടങ്കലിലായ ഇറോം ശര്‍മിള മോചിതയായി. കോടതി ഉത്തരവ് പ്രകാരമാണ് മോചനം. മോചിതയായതില്‍ സന്തോഷമുണ്ടെന്ന് ഇറോം ശര്‍മിള പറഞ്ഞു. അഫ്‌സ്പ നിയമം പിന്‍ലിക്കുന്നത് വരെ നിരാഹാരം തുടരുമെന്നും ശര്‍മിള പറഞ്ഞു.മണിപ്പൂര്‍ സര്‍ക്കാറാണ് ശര്‍മിളയെ ആത്മഹത്യാ ശ്രമത്തിന് വീട്ടുതടങ്കലിലാക്കിയത്.

14 വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മിളയെ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കെതിരെ ആസാം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2000 നവംബര്‍ രണ്ടിനായിരുന്നു സംഭവം. ഇതില്‍ പ്രതിഷേധിച്ചാണ് ശര്‍മിള 28ാം വയസ്സില്‍ നിരാഹാരം ആരംഭിച്ചത്.