ഹൈന്ദവ സമൂഹത്തില്‍ ജാതീയവും മതപരവുമായ വിവേചനം നിലനില്‍ക്കുവന്നുവെന്ന് പിണറായി

Posted on: August 20, 2014 10:40 am | Last updated: August 20, 2014 at 10:41 am

IN25_VSS_PINARAI_14297eപട്ടാമ്പി: ജാതീയവും മതപരവുമായ വിവേചനവും അസ്പൃശ്യതയും ഇന്നും ഹൈന്ദവ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
തൃശ്ശൂര്‍ സമത പ്രസിദ്ധീകരിച്ച തൊഴില്‍കേന്ദ്രത്തിലേക്ക് നാടകം, ചരിത്രരേഖ, പഠനം എന്ന പുസ്തകങ്ങള്‍ ഓങ്ങല്ലൂരില്‍ പി കൃഷ്ണപിള്ള ദിനത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
തൊഴില്‍രംഗത്തും മറ്റും സ്ത്രീകള്‍ അനുഭവച്ചിരുന്ന പീഡനത്തിന് അറുതിവന്നി്ട്ടില്ല. നമ്പൂതിരിമാരുടെ വീടുകളില്‍ പോലും സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം മനോഭാവത്തിന് ഒരു മാറ്റവുണ്ടായിട്ടില്ല. അധ്വാനിച്ചു ജീവിക്കുന്നവരാകാന്‍ നമ്പൂതിരിമാരോട് ഇ എം എസ് നമ്പൂതിരിപ്പാട് ആഹ്വാനം ചെയ്തതിന്റെ പ്രസക്തി വര്‍ധിച്ചിരിക്കയാണ്. ജാതീയമായ ചങ്ങലക്കെട്ടുകളില്‍ നിന്നും സ്ത്രീ സമൂഹത്തെ മോചിപ്പിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാവരും ഓരോരുത്തര്‍ക്ക് വേണ്ടിയും ഓരോരുത്തരും എല്ലാവര്‍ക്ക് വേണ്ടിയുമാണെന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് സമൂഹത്തിന് മാതൃകയാണെന്നും പിണറായി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ ടി കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. മുരളി ടീച്ചര്‍, ഇ എം രാധ, ഐ എം സുധ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മേഴ്‌സി മാത്യു ദേവകി നരിക്കാട്ടിരി എന്ന പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ടീച്ചര്‍ നാടകത്തില്‍ അഭിനയിച്ച കാവുങ്കര ഭാര്‍ഗവിക്ക് പെന്‍ഷന്‍ വിതരണം ചെയ്തു. ദേവകി നിലയംകോട്, കാവുങ്കര ഭാര്‍ഗവി, ഗംഗാദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എം ചന്ദ്രന്‍, സി ടി കൃഷ്ണന്‍, എം ബി രാജേഷ് എം പി, പി കെ സുധാകരന്‍, എ കെ ചന്ദ്രന്‍കുട്ടി, പാലക്കീഴ് നാരായണന്‍, മേദിനി, നിലമ്പൂര്‍ ആയിശ, പ്രൊഫ. ടി എ ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, ടി ഗോപാലകൃഷ്ണന്‍, എന്‍ ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.