ആര്‍ എസ് സി ‘കലാലയം’ സാംസ്‌കാരിക സദസ്സുകള്‍ക്ക് തുടക്കമായി

Posted on: August 20, 2014 8:10 am | Last updated: August 20, 2014 at 8:10 am

Inauguration Gireesh Kumarദോഹ: സര്‍ഗ്ഗാത്മകമായ സാംസ്‌കാരിക പ്രവര്‍ത്തനത്തിനും പ്രബുദ്ധമായ വിചാര സംസ്‌കാരം സൃഷ്ടിക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ രൂപം നല്‍കിയ ‘കലാലയം’ സാംസ്‌കാരിക സദസ്സുകള്‍ക്ക് ജി സി സി രാഷ്ട്രങ്ങളില്‍ തുടക്കമായി. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഗള്‍ഫിലെ ആറ് കേന്ദ്രങ്ങളില്‍ ദേശീയ തല ഉദ്ഘാടനം നടന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഖത്തര്‍ ദേശീയ തല ഉദ്ഘാടനം ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ നിര്‍വ്വഹിച്ചു. ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ജമാലുദ്ധീന്‍ അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. സുധീര്‍ അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി.

ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട് , ഐ സി സി ജനറല്‍ സെക്രട്ടറി സീനു എസ് പിള്ള, മുഹ്‌സിന്‍ ചേലേമ്പ്ര, സുരേഷ് കരിയാട്, മനോജ് സി. ആര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഐ സി എഫ് ഖത്തര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി കരീം ഹാജി മേമുണ്ട, ട്രഷറര്‍ കെ ബി അബ്ദുല്ല ഹാജി എന്നിവര്‍ സംബന്ധിച്ചു. സോമന്‍ പൂക്കാട് ‘കഥാകഥനവും’, വി.കെ.എം കുട്ടി ‘കവിയരങ്ങും’ നടത്തിയ കലാ വിരുന്നില്‍ ആര്‍ എസ് സി പ്രവര്‍ത്തകര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധ സോണുകളിലെ പ്രവര്‍ത്തകര്‍ വിവിധ വിഷയങ്ങളില്‍ ചുമര്‍ മാഗസിന്‍ നടത്തി. സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ട് സ്വാഗതവും സംഘടനാ കണ്‍വീനര്‍ അസീസ് കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.