കാവ്യാ മാധവന്റെ പരാതി: തടസ്സം ഫേസ് ബുക്ക് അധികൃതരുടെ നിലപാട് – എ ഡി ജി പി

Posted on: August 20, 2014 4:19 am | Last updated: August 20, 2014 at 12:20 am

കൊച്ചി: ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിനെതിരെ നടി കാവ്യാമാധവന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് അധികൃതരുടെ നിലപാടാണ് തടസ്സമെന്ന് എ ഡി ജി പി. കെ പത്മകുമാര്‍. കാവ്യാമാധവന് അപകീര്‍ത്തികരമായ വിവരം ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചതില്‍ കുറ്റകരമായി ഒന്നുമില്ലെന്നും അത് അഭിപ്രായ സ്വാതന്ത്യത്തിന്റെ ഭാഗമാണെന്നുമാണ് ഫേസ്ബുക്ക് അധികൃതരില്‍ നിന്ന് പോലീസിന് ലഭിച്ച മറുപടി. അതുകൊണ്ട് തന്നെ കാവ്യാമാധവനെക്കുറിച്ച് ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നമുക്ക് അശ്ലീലമായി തോന്നുന്ന കാര്യങ്ങള്‍ വിദേശത്തുള്ളവരെ സംബന്ധിച്ചിടത്തോളം അശ്ലീലമല്ലെന്നതാണ് ഇക്കാര്യത്തില്‍ പോലീസ് നേരിടുന്ന നിസ്സഹായാവസ്ഥയെന്ന് എ ഡി ജി പി പറയുന്നു.