മാവേലി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

Posted on: August 20, 2014 5:16 am | Last updated: August 19, 2014 at 11:17 pm

തൃക്കരിപ്പൂര്‍: വിലക്കയറ്റം പിടിച്ചനിര്‍ത്താന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാവേലി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ള സാധാരണക്കാരുടെ ഏക ആശ്രയമായ സപ്ലൈകോ ലാഭം സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും വാടക പ്രശ്‌നം പരിഹരിച്ച് സ്ഥാപനം തൃക്കരിപ്പൂരില്‍ തന്നെ നിലനിത്തണമെന്നും ആവശ്യപ്പെട്ട് സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലാഭം സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ സ്‌റ്റോറുകള്‍ വഴി നാമമാത്രമായ സാധനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ലാഭം സൂപ്പര്‍ മാര്‍ക്കറ്റ് തൃക്കരിപ്പൂരില്‍ നിലനിര്‍ത്താന്‍ ഗ്രാമ പഞ്ചായത്ത് ഇടപെടമെന്നും ആവശ്യമെങ്കില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പഞ്ചായത്ത് കെട്ടിടം അനുവദിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പി കുഞ്ഞമ്പു അധ്യഷത വഹിച്ചു. സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എ അമ്പുഞ്ഞി, പി എ നായര്‍, പി ഭാര്‍ഗവി, എം ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി സദാനദന്‍, കെ മനോഹരന്‍, കെ ശേഖരന്‍, കെ മധുസൂദനന്‍, കെ വി ഗോപാലന്‍, പി രാമകൃഷ്ണന്‍ എന്നിവര്‍ നേതൃതം നല്‍കി.