ബനിയാസില്‍ ജഡം കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്

Posted on: August 19, 2014 8:19 pm | Last updated: August 19, 2014 at 8:19 pm

ssssഅബുദാബി: ബനിയാസില്‍ ഒരു ഏഷ്യന്‍ ജോലിക്കാരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ പോലീസ് കണ്ടെത്തിയതായി സി ഐ ഡി വിഭാഗം മേധാവി ജുമുഅ കഅബി അറിയിച്ചു.
ബനിയാസിലെ തൊഴിലാളി ക്യാമ്പിനു സമീപം മരുഭൂമിയിലാണ് ജഡം കണ്ടത്. അനാശാസ്യത്തിന് പ്രേരിപ്പിച്ചപ്പോള്‍ വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വയറ്റില്‍ കുത്തേറ്റ നിലയിലാണ് ജഡം കണ്ടെത്തിയത്.