Connect with us

Kozhikode

മര്‍കസ് ഒയാസിസില്‍ അക്ഷരദീപം പദ്ധതി തുടങ്ങി

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് ഒയാസിസില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ക്യാമ്പസ് എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് അമീര്‍ ബാഖവി കൊയിലാണ്ടിക്ക് കോപ്പി നല്‍കി മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഒയാസിസ് അഡ്മിനിഷ്‌ട്രേറ്റര്‍ ഉസ്മാന്‍ സഖാഫി മാവൂര്‍ അധ്യക്ഷത വഹിച്ചു. ടി കെ സി മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ഫീല്‍ഡ് എക്‌സിക്യുട്ടീവ് എന്‍ കെ സി അബ്ദുല്ല, കുട്ടി ഹസന്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, അബ്ദുല്ലത്വീഫ് മാസ്റ്റര്‍ പനമരം, മുനീര്‍ കൊണ്ടോട്ടി, ഒയാസിസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മുസ്തഫ് മാസ്റ്റര്‍ ഗൂഡല്ലൂര്‍, ജഅ്ഫര്‍ നിസാമി സംസാരിച്ചു.