ആര്‍ ടി ഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് നിതിന്‍ ഗഡ്കരി

Posted on: August 19, 2014 9:47 am | Last updated: August 20, 2014 at 12:56 am

gadkari 2പൂനൈ: ആര്‍ ടി ഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം ഫലപ്രദമായ പുതിയ സംവിധാനം കൊണ്ടുവരും. ആര്‍ ടി ഒ ഓഫീസുകള്‍ ഭരിക്കുന്നത് പണമാണ്. ബ്രിട്ടന്റെ മാതൃകയില്‍ ട്രാഫിക് നിയമങ്ങള്‍ പരിഷ്‌കരിക്കും. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നോട്ടീസുകള്‍ വീട്ടിലെത്തും. നോട്ടീസിനെതിരെ കോടതിയില്‍ പോയി കേസ് പരാജയപ്പെട്ടാല്‍ മൂന്നുമടങ്ങ് ഫൈന്‍ നല്‍കേണ്ടിവരുമെന്നും ഗഡ്കരി പറഞ്ഞു.