Connect with us

Ongoing News

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വാട്ടര്‍ ടാക്‌സികള്‍

Published

|

Last Updated

തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ടൂറിസം വകുപ്പ് ജലഗതാഗത മേഖലയില്‍ ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസും വാട്ടര്‍ ടാക്‌സികളും നടപ്പാക്കുന്നു. ജലഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കുന്നത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് പദ്ധതിയുടെ ചുമതല. അടുത്ത മാസം പകുതിയോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടം കൊച്ചിയിലാണ് ആരംഭിക്കുക. മറൈന്‍ െ്രെഡവില്‍ മൂന്ന് ഹോപ്പ് ഓണ്‍ ഹോപ്പ് ബോട്ടുകളും രണ്ട് വാട്ടര്‍ ടാക്‌സികളുമാണ് പ്രാരംഭ ഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക. പിന്നീട് പദ്ധതി മുസ്‌രിസിലേക്കും വ്യാപിപ്പിക്കും. മിഷന്‍ 676നു കീഴില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. രാജ്യത്തു തന്നെ ആദ്യമായാണ് പദ്ധതി ആരംഭിക്കുന്നത്.മറൈന്‍ െ്രെഡവ്, ബോള്‍ഗാട്ടി, വൈപ്പിന്‍, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ചുള്ള ഒരു സര്‍ക്കുലര്‍ ബോട്ട് സര്‍വീസാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസ് കൊണ്ടുദ്ദേശിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച ബോട്ടുകളായിരിക്കും ഇവ. ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകള്‍ക്ക് 25 യാത്രക്കാരേയും വാട്ടര്‍ ടാക്‌സിക്ക് ആറ് യാത്രക്കാരേയും വഹിക്കാന്‍ കഴിയും. പകല്‍ സമയങ്ങളില്‍ മാത്രമായിരിക്കും ഇവ സര്‍വീസ് നടത്തുക. വിനോദ സഞ്ചാരികള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് സ്ഥലങ്ങള്‍ കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും കഴുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഒറ്റ ടിക്കറ്റില്‍ മറൈന്‍ ഡ്രൈവ്, ബോള്‍ഗാട്ടി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്ര ചെയ്യാന്‍ കഴിയും. ഒരു ദിവസം മുഴുവന്‍ ഈ ടിക്കറ്റ് ഉപയോഗിക്കാം. ഓരോ സ്ഥലങ്ങളിലും ഇറങ്ങി സമയം ചെലവഴിച്ചശേഷം സൗകര്യപൂര്‍വം മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ ഒറ്റ ടിക്കറ്റുപയോഗിച്ച് തന്നെ സാധിക്കും.
വാട്ടര്‍ ടാക്‌സികള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ജലഗതാഗതം നടത്താനാണ് ഉപയോഗിക്കുക. കോള്‍ ടാസ്‌കി പോലെ ഫോണിലൂടെ ബന്ധപ്പെട്ടാല്‍ ഇവയുടെ സേവനം ലഭ്യമാകും. വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും കൂടുതല്‍ സ്ഥലങ്ങള്‍ സമയം ലാഭിച്ചുകൊണ്ട് കണ്ടാസ്വദിക്കുവാനും ഈ സംവിധാനത്തിലൂടെ കഴിയും. ബോട്ടുകളുടെ നിരക്ക് നിശ്ചയിച്ചിട്ടില്ല. പ്രഗത്ഭരായ യുവ കലാകാരന്‍മാരെക്കോണ്ട് ബോട്ടിന്റെ സ്റ്റിക്കര്‍ മാതൃക ചെയ്യാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിനൈല്‍ സ്റ്റിക്കറുകളുപയോഗിച്ചാണ് ബോട്ടിന്റെ പുറം ഭാഗം അലങ്കരിക്കുക. അടുത്ത ഘട്ടത്തില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണുന്നതിന് ജെട്ടികളില്‍ സൈക്കിളുകളും സജ്ജീകരിക്കാനും പദ്ധതിയിടുന്നുണ്ട്.

Latest