Connect with us

Gulf

'ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങള്‍ക്ക് ലഗേജ് ചാര്‍ജ് ഈടാക്കുന്നില്ല'

Published

|

Last Updated

അബുദാബി: വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് ലഗേജ് ചാര്‍ജ് ഈടാക്കുന്നുവെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എയര്‍ ഇന്ത്യ ദുബൈ മേഖല മാനേജര്‍ ശബീര്‍ വ്യക്തമാക്കി.
എക്‌സ്പ്രസ് വിമാനത്തില്‍ ഏഴ് കിലോയാണ് കൈയില്‍ അനുവദിച്ച ലഗേജിന്റെ തൂക്കം. എന്നാല്‍ പലരും 18ഉം 20ഉം കിലോയാണ് കൈയില്‍ കരുതുന്നത്. ഇത് അനുവദനീയമല്ല. അനുവദിച്ചത് ഏഴ് കിലോയാണെങ്കിലും എട്ട് കിലോവരെ ചിലപ്പോള്‍ അനുവദിക്കാറുണ്ട്. ചില യാത്രക്കാര്‍ പത്ത് കിലോ വരെ കൈയില്‍ ലഗേജായി കൊണ്ടുപോകുന്നു. പിന്നീട് ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നും ഇരുപത് കിലോവരെ അധികം വാങ്ങികരുതുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ നിന്ന് എത്ര സാധനങ്ങള്‍ വാങ്ങിയാലും അവയുടെ ഭാരം ലഗേജില്‍ കണക്കാക്കില്ലെന്നാണ് പൊതുവെയുള്ള ധാരണ. അത് ശരിയല്ല. പാല്‍ പൊടി ടിന്നുകളടക്കം ഭാരമേറിയ ഉത്പന്നങ്ങള്‍ പലതും ഡ്യൂട്ടീ ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങുന്ന പതിവ് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വ്യാപകമാണ്. കൂടുതല്‍ സാധനങ്ങള്‍ കൈയില്‍ കരുതുമ്പോള്‍ വിമാനത്തിന്റെ ഭാരത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ഇപ്പോള്‍ ലഗേജ് ഇനത്തില്‍ 20 കിലോയും ഹാന്‍ഡ് ബേഗ് ഇനത്തില്‍ ഏഴ് കിലോയുമാണ് അനുവദിച്ച ലഗേജ്. കൂടുതല്‍ ഭാരം കൈയില്‍ കരുതുമ്പോഴാണ് വിമാനത്താവളത്തിലും മറ്റും ജീവനക്കാര്‍ തൂക്കം ക്രമീകരിക്കേണ്ടിവരുന്നത്.
നിയമങ്ങള്‍ അറിയാത്തത് കൊണ്ടാണ് യാത്രക്കാര്‍ എയര്‍ ഇന്ത്യാ ജീവനക്കാരോട് പ്രതികരിക്കുന്നത്. മറ്റുള്ളവാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധവും തെറ്റായതുമാണെന്നും ശബീര്‍ വ്യക്തമാക്കി.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest