പ്ലസ് ടു വിധി: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജിവയ്ക്കണം: പിണറായി

Posted on: August 18, 2014 5:16 pm | Last updated: August 19, 2014 at 1:00 am

pinarayiതിരുവനന്തപുരം: പ്ലസ്ടു കേസില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാറിന് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. അഴിമതിക്കും വര്‍ഗീയ പ്രീണനത്തിനും ഏറ്റ തിരിച്ചടിയാണ് കോടതി വിധി. പ്ലസ് ടു അനുവദിച്ചതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
വിധിയുടെ പശ്ചാതലത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവയ്ക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ആവശ്യപ്പെട്ടു. കേരളത്തിലെ ബൊഫോഴ്‌സ് ആണ് പ്ലസ് ടു അഴിമതിയെന്നും ബേബി പറഞ്ഞു.

 

 

 

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്