Connect with us

Gulf

ദുബൈ ഐ സി എഫ് സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി

Published

|

Last Updated

ദുബൈ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ ഐ സി എഫ് സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. “ഭാവി ഇന്ത്യ: മതേതര വികസന പരിപ്രേക്ഷ്യം” എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് വേണ്ടി പടപൊരുതിയ ധീര രക്തസാക്ഷികളെയും മഹത്തുക്കളെയും സ്മരിക്കുന്നതും രാജ്യത്തിന്റെ മതേതര പാരമ്പര്യവും സംസ്‌കാരവും കെടാതെ സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ പ്രാധാന്യം ഉദ്‌ഘോഷിക്കുന്നതായി.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി രാജു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ബാഅലവി അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി ആമുഖ പ്രഭാഷണം നടത്തി. എം ജി പുഷ്പാകരന്‍, ഡോ. മുഹമ്മദ് ഖാസിം, കെ എല്‍ ഗോപി, പുന്നക്കന്‍ മുഹമ്മദലി പ്രസംഗിച്ചു. എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ മോഡറേറ്ററായിരുന്നു. സി എം എ ചേരൂര്‍ സ്വാഗതവും സുലൈമാന്‍ കന്‍മനം നന്ദിയും പറഞ്ഞു. കാലത്ത് മര്‍കസ് ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തലിന് എ കെ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി, ആസിഫ് മൗലവി, ശമീം തിരൂര്‍ നേതൃത്വം നല്‍കി.