ബി ജെ പിക്ക് പുതിയ ദേശീയ ഭാരവാഹികള്‍; വരുണും കൃഷ്ണദാസും പുറത്ത്

Posted on: August 16, 2014 1:00 pm | Last updated: August 16, 2014 at 6:01 pm

amith shaന്യൂഡല്‍ഹി: ബി ജെ പി ദേശീയ തലത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രസിഡന്റായി അമിത്ഷാ ചുമതലയേറ്റത്തിന് ശേഷമുള്ള പുനസംഘടനയാണ് നടന്നത്.

ബി എസ് യദിയൂരപ്പയെ വൈസ്പ്രസിഡന്റായി തിരഞ്ഞെടുത്തു. ജെ.പി.നഡ്ഡ , റാം മാധവ്, മുരളീധര്‍ റാവു, രാജീവ് പ്രതാപ് റൂഡി എന്നിവരും പട്ടികയിലുണ്ട്. 12 വൈസ് പ്രസിഡന്റുമാരും എട്ട് ജനറല്‍ സെക്രട്ടറിമാരും 14 സെക്രട്ടറിമാരുമാണുള്ളത്. വരുണ്‍ ഗാന്ധിയെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. വരുണിന്റെ മാതാവ് മേനകാ ഗാന്ധി കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളതിനാലാണ് വരുണിനെ ഒഴിവാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, പുതിയ ഭാരവാഹികളില്‍ മലയാളികളില്ല; പി.കെ കൃഷ്ണദാസിനെ ദേശീയസെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കുകയഉം ചെയ്തു.