Connect with us

Malappuram

ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍ 20ന് അടച്ചിടും

Published

|

Last Updated

മലപ്പുറം: ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളികള്‍ ഈ മാസം 20ന് സംസ്ഥാന വ്യാപകമായി വര്‍ക് ഷോപ്പുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തും. പുതുനിര വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വര്‍ക് ഷോപ്പുകള്‍ക്ക് നല്‍കുന്നതിന് പകരം ഡീലര്‍മാര്‍ അവരുടെ സ്ഥാപനങ്ങളിലേക്ക് വാഹനം എത്തിക്കാനാണ് ആവശ്യപ്പെടുന്നത്. ഓട്ടോമൊബൈല്‍ തൊഴിലാളികളെയും വാഹന ഉടമകളെയും ചൂഷണം ചെയ്യുകയാണ് വാഹന ഡീലര്‍മാര്‍ ചെയ്യുന്നത്. ഇതൊഴിവാക്കി സ്‌പെയര്‍പാര്‍ട്‌സുകള്‍ വര്‍ക് ഷോപ്പുകള്‍ക്ക് നല്‍കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്‌പെയര്‍പാര്‍ട്‌സ് പൂഴ്ത്തിവെപ്പ് തടയുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, അന്യസംസ്ഥാനത്ത് നിന്ന് ബോഡി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കാതിരിക്കുക, ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷ ഒക്‌ടോബര്‍ 15 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം കെ വിജയന്‍, വൈസ് പ്രസിഡന്റ് ടി പി തിലകന്‍, മലപ്പുറം ജില്ലാസെക്രട്ടറി സി എ മജീദ്, പി പ്രഭാകരന്‍, എ ആര്‍ രാജേഷ് പങ്കെടുത്തു.