Connect with us

Gulf

ഇന്ത്യന്‍ നിക്ഷേപകരെ ഷാര്‍ജയിലേക്ക് ആകര്‍ഷിച്ചു

Published

|

Last Updated

ഷാര്‍ജ: ബംഗളൂരുവില്‍ ഇന്ത്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഫ്രീസോ (സൈഫ് സോണ്‍) ണിന്റെയും ഹംരിയ ഫ്രീസോണ്‍ അതോറിറ്റിയുടെയും ഡയറക്ടറായ സഊദ് അല്‍ മസ്‌റൂയി പറഞ്ഞു.
ഈ മാസം എട്ട്, ഒമ്പത് തിയ്യതികളില്‍ ബംഗളൂരുവില്‍ നടന്ന “ഇന്ത്യന്‍ പുരോഗതി ഉച്ചകോടി”യില്‍ പങ്കെടുത്തിരുന്നു. ഷാര്‍ജക്ക് അവിടെ പ്രത്യേക പലവിയന്‍ ഉണ്ടായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് ഉന്നതരും പവലിയന്‍ സന്ദര്‍ശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 550 ഓളം സി ഇ ഒമാരും പങ്കെടുത്തു.
ഗോദ്‌റെജ്, വിപ്രോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഷാര്‍ജ പ്രത്യേക സാമ്പത്തിക മേഖലയില്‍ സാന്നിധ്യമുണ്ട്. അത് കൊണ്ടുതന്നെ മറ്റു നിക്ഷേപകരില്‍ നിന്ന് വലിയ പ്രതികരണം ലഭിച്ചു- മസ്‌റൂയി പറഞ്ഞു.

Latest