Connect with us

Gulf

രക്തദാന കേന്ദ്രങ്ങള്‍ കൂടുതല്‍ ഒ ഗ്രൂപ്പ്കാരെ തേടുന്നു

Published

|

Last Updated

ദുബൈ: വര്‍ധിച്ച ആവശ്യം പരിഗണിച്ച് കൂടുതല്‍ ഒ ഗ്രൂപ്പ് രക്തമുള്ളവരെ ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍(ഡി ബി ഡി സി) തേടുന്നു. ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരെയാണ് ഡി ബി ഡി സി തേടുന്നതെന്ന് സെന്റര്‍ ഹെഡ് ഡോ. ലൈല അല്‍ ഷായര്‍ വ്യക്തമാക്കി. ഈദുമായി ബന്ധപ്പെട്ട് കൂടുതല്‍ അവധി ദിനങ്ങള്‍ വന്നതാണ് രക്ത ശേഖരണത്തില്‍ കുറവുണ്ടാവാന്‍ ഇടയാക്കിയത്. റമസാനും വേനലും കാരണം കൂടുതല്‍ പേര്‍ അവധിയില്‍ പോയതും പ്രശ്‌നമായിട്ടുണ്ട്. രക്തം ദാനം ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നത് രക്തബേങ്കില്‍ ശേഖരണം കുറഞ്ഞതിനാലല്ല. ചില പ്രത്യേക ഗ്രൂപ്പുകള്‍ ഒരു നിശ്ചത അളവില്‍ സൂക്ഷിക്കണമെന്നുളളതിനാലാണ്.
കഴിഞ്ഞ തിങ്കളാഴ്ച ലത്തീഫ ഹോസ്പിറ്റലില്‍ നടത്തിയ രക്ത ദാന ക്യാമ്പില്‍ 200 യൂണിറ്റ് ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നിട്ടും ഒ ഗ്രൂപ്പിന്റെ കാര്യത്തില്‍ ആവശ്യമായ അളവ് ലഭിച്ചിട്ടില്ല. കൂടുതല്‍ ആളുകള്‍ ഒ ഗ്രൂപ്പ് രക്തം ദാനം ചെയ്യാന്‍ സെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒ നെഗറ്റീവ് രക്തമുള്ള വ്യക്തിക്ക് ഏത് ഗ്രൂപ്പൂകാര്‍ക്കും രക്തം ദാനം ചെയ്യാന്‍ സാധിക്കുമെങ്കിലും സ്വന്തം ഗ്രൂപ്പില്‍ നിന്നല്ലാതെ സ്വീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വിശദീകരിച്ചു.
എല്ലാ വര്‍ഷവും വേനല്‍ മാസങ്ങളിലാണ് പരമാവധി രക്തം സെന്റര്‍ ശേഖരിച്ചു വെക്കാറ്. പോളി ട്രോമ കേസുകളില്‍ അത്യാവശ്യമായി രക്തം ആവശ്യമായി വരാറുണ്ട്. തലാസീമിയ രോഗികള്‍ക്കും രക്തം വേഗം കയറ്റേണ്ടുന്ന സ്ഥിതി ഉണ്ടാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ ശേഖരം ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാറാണ് പതിവ്. സെന്ററിന് നിലവില്‍ രജിസ്റ്റര്‍ ചെയ്ത 80,000 രക്തദാതാക്കളുണ്ട്. എല്ലാവരും പ്രവര്‍ത്തനക്ഷമമാണെന്ന പറയാന്‍ സാധിക്കില്ല.
1986ലാണ് ഡി ബി ഡി സി സ്ഥാപിതമായത്. ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് രക്തവും രക്തജന്യ വസ്തുക്കളും വിതരണം ചെയ്യുന്നത് ഡി ബി ഡി സിയാണ്. ഇതോടൊപ്പം ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 27 സ്വകാര്യ ആശുപത്രിക്കും സെന്റര്‍ രക്തം നല്‍കുന്നുണ്ട്. രാജ്യത്ത് മൊത്തം ശേഖരിക്കപ്പെടുന്ന രക്തത്തിന്റെ 50 ശതമാനവും ഡി ബി ഡി സി വഴിയാണെന്നും ഡോ. ലൈല അല്‍ ഷായര്‍ വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest