പ്രവാസി സംഗമം വിജയിപ്പിക്കുക

Posted on: August 14, 2014 6:46 pm | Last updated: August 14, 2014 at 8:00 pm

കോഴിക്കോട്: മര്‍കസ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മര്‍കസില്‍ ഓഗസ്റ്റ് 19 ചൊവ്വാഴ്ച നടക്കുന്ന പ്രവാസി കോണ്‍ഫറന്‍സ് വിജയിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യാര്‍ത്ഥിച്ചു. 10 മണി മുതല്‍ 3 മണിവരെ മര്‍കസ് ലൈബ്രറി ഹാളില്‍ നടക്കുന്ന സംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ അബിദീന്‍ ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സി മുഹമ്മദ് ഫൈസി, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വിപിഎം ഫൈസി വില്ല്യപ്പള്ളി, ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍ സംബന്ധിക്കും.