ബാറുകളുടെ നിലവാരം പരിശോധിക്കണമെന്ന് ഹൈക്കോടതി

Posted on: August 14, 2014 1:01 pm | Last updated: August 15, 2014 at 7:13 am

Kerala High Courtകൊച്ചി: പൂട്ടിയ 418 ബാറുകളുടെ നിലവാരം പരിശോധിക്കണമെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധിക്ക് ശേഷം ബാറുകള്‍ പരിശോധിച്ചിട്ടില്ല. പൂട്ടിയ ബാറുകളില്‍ നിലവാരമില്ലാത്തവയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ വിദഗ്ധ സമിതിയേയും കോടതി നിയോഗിച്ചു. ഈ മാസം 28നകം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എക്‌സൈസ് കമീഷണറും നികുതി സെക്രട്ടറിയുമാണ് സമിതി അംഗങ്ങള്‍.
ബാറുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാത്ത സര്‍ക്കാറിനും കോടതി അന്ത്യശാസനം നല്‍കി. ഈ മാസം 26നകം അന്തിമ തീരുമാനം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.