കോലാപൂര്‍ സഹോദരിമാരെ ഉടന്‍ തൂക്കിലേറ്റുമെന്ന് സര്‍ക്കാര്‍

Posted on: August 14, 2014 12:32 pm | Last updated: August 14, 2014 at 12:32 pm

kolhapur sistersന്യൂഡല്‍ഹി: രാഷ്ട്രപതി ദയാഹരജി തള്ളിയ കോലാപൂര്‍ സഹോദരിമാരുടെ വധശിക്ഷ ഏത് നിമിഷവും നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടുംബത്തെ അറിയിച്ചു. മഹാരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശിനികളായ രേണുക ഷിന്‍ഡെ, സഹോദരി സീമ ജാവിദ് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കുക.

13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതില്‍ ഒന്‍പത് കുട്ടികളെ കൊലപ്പെടുത്തുകയും ചെയത കേസിലാണ് ഇവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ മാസമാണ് ഇവരുടെ ദയാഹരജി തള്ളിയത്. ഇവരെ തൂക്കിലേറ്റുകയാണെങ്കില്‍ സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിതകളായിരിക്കും ഇവര്‍.