ഗാസയിലെ വെടിനിര്‍ത്തല്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി

Posted on: August 14, 2014 7:48 am | Last updated: August 15, 2014 at 7:12 am

cease fireഗാസ സിറ്റി: ഗാസയിലെ വെടിനിര്‍ത്തല്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്‌റാഈലും ഫലസ്തീനും ധാരണയായി. ഈജിപ്തിന്റെ മധ്യസ്തതയില്‍ നടക്കുന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ദീര്‍ഘകാല വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാവാത്തതിനാലാണ് അഞ്ച് ദിവസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് പുതിയ തീരുമാനമുണ്ടായത്. അതിനിടെ ബുധനാഴ്ച്ച വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പത്രപ്രവര്‍ത്തകര്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.