Connect with us

Gulf

മദ്യപിച്ച് മെട്രോയില്‍ ഉറങ്ങിയ യുവാവിന് 1,200 ദിര്‍ഹം പിഴ

Published

|

Last Updated

ദുബൈ: മദ്യപിച്ച് ലക്കുകെട്ട് ദുബൈ മെട്രോയില്‍ ഉറങ്ങിയ കേസില്‍ ദുബൈ കുറ്റകൃത്യ കോടതി 1,200 ദിര്‍ഹം പിഴ ചുമത്തി. 28 വയസുള്ള ഇന്ത്യന്‍ യുവാവിനെതിരായാണ് പിഴ ചുമത്തിയത്. ജൂണ്‍ 11ന് രാത്രി 11.15നായിരുന്നു റാശിദിയ മെട്രോ സ്‌റ്റേഷനില്‍ തീവണ്ടി സര്‍വീസ് അവസാനിച്ചപ്പോള്‍ ഉറങ്ങുന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ഉടന്‍ പോലീസ് എത്തി ഇയാളെ വിളിച്ചുണര്‍ത്തുകയായിരുന്നു. മെട്രോ സ്‌റ്റേഷന്‍ അധികൃതരായിരുന്നു പോലിസ് പട്രോള്‍സിനെ വിവരം അറിയിച്ചത്. വീടാണെന്ന് ധരിച്ചായിരുന്നു ഉറങ്ങിയതെന്ന് കുറ്റം സമ്മതിച്ച പ്രതി കോടതിയില്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest