ഇനോക്ക് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി

Posted on: August 13, 2014 8:11 pm | Last updated: August 13, 2014 at 8:11 pm

ENOC Ramadan Post-Eventദുബൈ: റമസാനില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എമിറേറ്റ്‌സ് നാഷനല്‍ ഓയില്‍ കമ്പനി (ഇനോക്ക്) അധികൃതര്‍ അറിയിച്ചു.
ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മനുഷ്യ ഇന്ധനം എന്നപേരില്‍ ജീവകാരുണ്യ പദ്ധതികള്‍ തുടരും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കുടിനീര്‍ വിതരണ പദ്ധതിക്ക് 30 ലക്ഷം ദിര്‍ഹം സംഭാവന നല്‍കിയിട്ടുണ്ട്.
ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ സെന്റര്‍ വഴി 1,200 പേര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കി. ഇനോക്, എപ്‌കോ സ്റ്റേഷനുകള്‍ വഴി 1,21,000 ഇപ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. റാശിദ് സെന്റര്‍ ഫോര്‍ ദി ഡിസേബിള്‍ഡിനു വേണ്ടി സക്കാത്ത് നിധി സ്വരൂപിച്ചുവെന്നും ഡയറക്ടര്‍ സൈഫ് അല്‍ ഫലാസി അറിയിച്ചു.