Connect with us

National

ഇസ്‌ലാം സ്വീകരിക്കാന്‍ കാരണം അമ്മയുടെ മരണത്തിന്റെ ആഘാതം: യുവാന്‍ ശങ്കര്‍ രാജ

Published

|

Last Updated

ചെന്നൈ: അമ്മയുടെ മരണം നല്‍കിയ മനോവിഷമമാണ് ഇസ്‌ലാം മതത്തിലേക്ക് മാറാനുള്ള കാരണമെന്ന് പ്രശസ്ത സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവാന്‍ ശങ്കര്‍ രാജ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്റെ മാതാപിതാക്കള്‍ തികഞ്ഞ മത വിശ്വാസികളായിരുന്നു. ഈ ലോകം ഇങ്ങനെ നിയന്ത്രിക്കുന്ന അദൃശ്യ ശക്തിയെക്കുറിച്ച് ഞാന്‍ ചെറുപ്പം മുതലേ ചിന്തിക്കാറുണ്ടായിരുന്നു. ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കാനുണ്ടായ പ്രേരണ ചോദിച്ചാല്‍ അമ്മയുടെ പെട്ടെന്നുള്ള മരണമാണെന്ന് പറയാം. ഒരിക്കല്‍ ഞാന്‍ മുംബൈയില്‍ നിന്ന് വന്നപ്പോള്‍ അമ്മ അസുഖ ബാധിതയായിരുന്നു. ഞാനും സഹോദരിയും അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം അമ്മയെ കീഴടക്കി. അമ്മയുടെ മരണം വലിയ ആഘാതമായിരുന്നു. വലിയ മനോവിഷമമുണ്ടാക്കി. മക്കയില്‍ നിന്ന് വന്ന ഒരു സുഹൃത്ത് എനിക്കൊരു മുസല്ല തന്നു. അതിനു ശേഷം ഒരിക്കല്‍ അമ്മയെ ഓര്‍ത്ത് ഞാന്‍ ഒരുപാട് വിഷമിച്ച ദിവസം ആ മുസല്ലയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു. അത് എനിക്ക് ഒരുപാട് ആശ്വാസം നല്‍കി. 2012ലായിരുന്നു അ സംഭവം. പിന്നീട് ഞാന്‍ ഖുര്‍ആനെയും ഇസ്‌ലാമിനെയു കുറിച്ചു കൂടുതല്‍ പഠിച്ചു. 2014 ജനുവരിയായപ്പോഴേക്കും മുസ്‌ലിമാകാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ തീരുമാനം ഞാന്‍ കുടുംബത്തെ അറിയിച്ചു. അച്ചന്‍ തൃപ്തനല്ലായിരുന്നു. പക്ഷേ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ പിന്തുണച്ചു. അതോടെ ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചു- യുവാന്‍ പറഞ്ഞു.

 

Latest