സര്‍ക്കാരിന് സ്‌നേഹം കോര്‍പറേറ്റുകളോട്: വി വി ദക്ഷിണാമൂര്‍ത്തി

Posted on: August 13, 2014 10:44 am | Last updated: August 13, 2014 at 10:44 am

DAKSHINകല്‍പ്പറ്റ: കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതി ഇളവിന്റെ തുകയുണ്ടെങ്കില്‍ രാജ്യത്തെ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വര്‍ഷങ്ങളോളം ന്യായവിലക്ക് റേഷന്‍ നല്‍കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 36.50 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കിയത്.

കോര്‍പറേറ്റുകളെ സഹായിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. തൊഴിലാളികളുടെ വിയര്‍പ്പ് കൊണ്ട് ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളാണ് കോര്‍പറേറ്റുകള്‍ക്കായി വിട്ട് കൊടുക്കുന്നത്. നഷ്ടമുള്ള വ്യവസായത്തില്‍ മൂലധന നിക്ഷേപം നടത്താന്‍ കോര്‍പറേറ്റുകള്‍ തയ്യാറാകില്ല. ഏജന്റുമാരും ജീവനക്കാരും വളര്‍ത്തിയ ഇന്‍ഷൂറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചത് സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനമാണ് കാണിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലാണ് മോഡി സര്‍ക്കാര്‍ കരുത്ത് കാണിക്കുന്നത്. ധനമൂലധന ശക്തികള്‍ക്കായി എല്ലാം വിറ്റ് തുലക്കുകയാണ്.
അധികാരത്തിലെത്തി രണ്ട് മാസം കഴിയുമ്പോഴേക്കും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇന്ത്യയുടെ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണെന്നും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നുമാണ് ഇവരുടെ വാദം. മറ്റുമതത്തില്‍പെട്ടവര്‍ വിരുന്നുകാരാണെന്നും അവര്‍ക്ക് രാജ്യത്ത് ഒരവകാശവുമില്ലെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് പ്രസ്താവിച്ചത്. രാജ്യം നേരിടുന്ന വിലകയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് നേരമില്ല. ജമ്മുകാശ്മിരിന്റെ പ്രത്യേകപദവി എടുത്ത് മാറ്റല്‍, ഏകീകൃത സിവില്‍ കോഡ്, ഗോവധനിരോധനം തുടങ്ങിയ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് ശ്രമം. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വേýെന്നാണ് നിലപാട്. സംസ്ഥാനങ്ങളില്‍ മന്ത്രി സഭകള്‍ വേണ്ടി ഉദ്യോഗസ്ഥര്‍ ഭരിച്ചാല്‍ മതിയെന്നാണ് കാഴ്ചപാട്.ജനവിരുദ്ധ നയങ്ങളാണ് സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നടപ്പാക്കുന്നത്. കരിമണല്‍ ഖനനലോബിക്ക് വേണ്ടി കെ എം സി സി പോലുള്ള പൊതുസ്ഥാപനങ്ങള്‍ തകര്‍ക്കാനാണ് ശ്രമം. മാനദണ്ഡം മറികടന്ന് പ്ലസ്ടു അനുവദിച്ചതില്‍ കോടികളുടെ അഴിമതി നടന്നു. ഉമ്മന്‍ചാýിയും അബ്ദുറബ്ബും ചേര്‍ന്നാണ് അഴിമതി നടത്തിയത്. സുതാര്യവും അഴിമതി ഇല്ലാതെയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്ലസ്ടു അനുവദിച്ചത്.
തൊഴിലുറപ്പ് പദ്ധതിയും അട്ടിമറിച്ചു. എപിഎല്ലുകാര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങള്‍ കുടിശികയാണ്. ജീവനക്കാര്‍ക്ക് നല്‍കുന്ന ചികിത്സ സഹായവും നിര്‍ത്തുകയാണ്. കര്‍ഷക തൊഴിലാളികളുടെ പെന്‍ഷന്‍ കോടികള്‍ കുടിശികയാണ്. ക്ഷേമനിധി പൂര്‍ണമായി ഇല്ലാതാക്കി. പാവപ്പെട്ടവരെ തെരുവാധാരമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോഴും സര്‍ക്കാര്‍ അനങ്ങുന്നില്ല. വിലക്കയറ്റം തടയേണ്ടവര്‍ തന്നെ പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വില മാസംതോറും കൂട്ടി ജനങ്ങളെ ദ്രോഹിക്കുകയാണ്. എല്ലാറ്റിനും കീഴടങ്ങി ജീവിക്കുന്ന സാഹചര്യം മാറ്റി സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി പി ഐ ജില്ല സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷനായി.എന്‍സിപി ജില്ല പ്രസിഡന്റ് സി എം ശിവരാമന്‍ , ഐഎന്‍എല്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് പഞ്ചാര, ജനതാദള്‍ എസ് ജില്ല പ്രസിഡന്റ് എന്‍ കെ മുഹമ്മദ്കുട്ടി, ശ്രീധരന്‍(ആര്‍എസ്പി-എം) അഡ്വ. ജവഹര്‍ (ഫോര്‍വേഡ് ബ്ലോക്ക് ) സി എം ഡേവിഡ് (സി എം പി), ഷിബു ചുളളിയാണ (എന്‍ എസ്സി) എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ സ്വാഗതവും നിയോജകമണ്ഡലം കണ്‍വീനര്‍ വി പി ശങ്കരന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.