Connect with us

Malappuram

സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന യുവാവ് പിടിയില്‍

Published

|

Last Updated

ചങ്ങരംകുളം: സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവിനെ പൊന്നാനി റെയ്ഞ്ച് എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കാലടി പോത്തനൂര്‍ വല്ലാക്കര കാഞ്ഞിരക്കടവ് വീട്ടില്‍ സിറാജി(27)നെയാണ് എടപ്പാളില്‍ വെച്ച് എക്‌സൈസ് സഘം പിടികൂടിയത്.
കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണിയാള്‍. ബാര്‍ബര്‍ ഷോപ്പിലേക്ക് കുട്ടികളെ ആകര്‍ഷിച്ച് കെട്ടിടത്തിന് മറവില്‍ വെച്ച് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് കഞ്ചാവിന്റെ നിരവധി പൊതികളും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും ഇന്നലെയാണ് പിടികൂടി അറസ്റ്റ് ചെയ്ത് പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊന്നാനി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ദിലീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ ജാഫര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുദര്‍ശനന്‍, രാജേഷ് കെ ഈപ്പന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
സോഡയുടെ വില കൂട്ടുന്നു