Connect with us

Kozhikode

തട്ടിക്കൊണ്ടുപോയെന്ന് പരാതി; മക്കള്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: രണ്ട് പതിറ്റാണ്ടിലേറെ വിദേശത്തായിരുന്നയാളെ സ്വത്ത് തട്ടിയെടുക്കാനായി തട്ടിക്കൊണ്ടുപോയി മാനസികാരോ ഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ പരാതിയില്‍ എട്ടുപേരെ കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. നൂറാംതോട് മാപ്പുകുഴിയില്‍ സെബാസ്റ്റ്യന്റെ (50) പരാതിയിലാണ് മക്കള്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. 

തോട്ടുമുക്കം, തിരുവമ്പാടി സ്വദേശികളായ കോഴിപ്പുറത്ത് ജോയി വര്‍ഗ്ഗീസ്, തേവരക്കാട്ടില്‍ ഷിനോജ്, പുതുക്കുളങ്ങര മുഹമ്മദ് ബഷീര്‍, വെള്ളച്ചാലില്‍ ഷിബിന്‍, നൂറാംതോട് നീര്‍വേലില്‍ മനോജ് ജോര്‍ജ്, തിരുവമ്പാടി വെള്ളാരംകുന്നുമ്മല്‍ ബിനു അഗസ്റ്റിന്‍, സെബാസ്റ്റ്യന്റെ മക്കളായ അനീത, ഡാര്‍വിന്‍ എന്നിവരാണ് അറസ്റ്റിലായത്.
തട്ടിക്കൊണ്ടുപോയ കാറിലുണ്ടായിരുന്ന, പോലീസ് എന്ന് പരിചയപ്പെടുത്തിയ ഷക്കീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ ആരോപിച്ചു. ജൂണ്‍ 24നാണ് സെബാസ്റ്റ്യനെ അഞ്ചംഗ സംഘം കാറില്‍കയറ്റി വയനാട്ടിലെ ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയിലെത്തിച്ചത്. മയക്കിക്കിടത്തിയെങ്കിലും സഹോദരങ്ങളും നാട്ടുകാരും സംഘടിച്ചെത്തി മോചിപ്പിക്കുകയായിരുന്നു. ഒന്നര വര്‍ഷമായി സെബാസ്റ്റ്യന്‍ വേറിട്ടാണ് താമസം. വിവാഹമോചനത്തിനുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവം. വിദേശത്തു നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് നാലിടത്തായി വാങ്ങിയ 77 സെന്റ് ഭൂമി ഭാര്യയുടെ പേരിലാണെന്നും തന്റെ പേരിലുള്ള 43 സെന്റ് സ്ഥലവും വീടും കൈക്കലാക്കാനാണ് ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയതെന്നും കാണിച്ച് സെബാസ്റ്റിയന്‍ പരാതി നല്‍കുകയായിരുന്നു. സെബാസ്റ്റ്യന്‍ മാനസികരോഗത്തിന് നേരത്തെ ചികിത്സക്ക് വിധേയനായിരുന്നതായും തുടര്‍ ചികിത്സക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ഭാര്യയും മക്കളും പോലീസിന് മൊഴി നല്‍കിയത്.

---- facebook comment plugin here -----

Latest