ജനങ്ങളോട് കടപ്പാട് : ടോം ജോസഫ്‌

Posted on: August 13, 2014 5:47 am | Last updated: August 13, 2014 at 12:48 am

tom joseകൊച്ചി: അര്‍ജുന അവാര്‍ഡ് ലഭിക്കുന്നതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് വോളിബോള്‍ താരം ടോം ജോസഫ്. ഇത്തവണ തനിക്ക് അവാര്‍ഡ് കിട്ടുമെന്ന് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നില്ലെങ്കിലും ആഗ്രഹമുണ്ടായിരുന്നവെന്ന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് ടോം പറഞ്ഞു.
കഴിഞ്ഞ തവണ തനിക്ക് അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ പോലൂം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനിക്ക് സ്വീകരണം നല്‍കിയിരുന്നു. ജനങ്ങളുടെ പ്രോല്‍സാഹനം ഒന്നൂകൊണ്ടു മാത്രമാണ് തനിക്ക് ഇപ്പോഴും വോളിബോള്‍ രംഗത്ത് തുടരാന്‍ സാധിക്കുന്നത്. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളോടും തനിക്ക് കടപ്പാടുണ്ടെന്നും ടോം ജോസഫ് പറഞ്ഞു.
ഈ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ തന്റെ പേര് അയച്ചതുകൊണ്ടാണ് തന്നെ അവാര്‍ഡിന് പരിഗണിച്ചത്. വോളിബോള്‍ ഫെഡറേഷന്‍ തന്റെ പേര് ഇപ്രാവശ്യം അയച്ചിരുന്നില്ല. ഇത് താന്‍ അവസാന നിമിഷമാണ് അറിഞ്ഞത്. തുടര്‍ന്ന് സംസ്ഥാന സ്‌പോര്‍ട് കൗണ്‍സിലാണ് തന്റെ പേര് അയച്ചതെന്നും ടോം ജോസഫ് പറഞ്ഞു.