Kozhikode
ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ 15ന്

കോഴിക്കോട്: മത വൈജ്ഞാനിക സാമൂഹിക സേവന രംഗത്ത് പ്രവാസികളുടെ പ്രതീക്ഷയായി മാറിയ ഐ സി എഫിന്റെ മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഈ മസം 15ന് കോഴിക്കോട്ട് സംഗമിക്കുന്നു.
സഊദി, യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹറൈന്‍ തുടങ്ങി മധ്യപൂര്‍വ രാജ്യങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്ന പ്രവാസികള്‍ക്കിടയിലെ ഈ ധാര്‍മിക കൂട്ടായ്മയാണ് ഐ സി എഫ്. ആയിരത്തോളം യൂനിറ്റ്, നൂറോളം സെന്‍ട്രല്‍ ഘടകങ്ങളും രാജ്യ തലങ്ങളില്‍ നാഷനല്‍ കമ്മിറ്റികളുമായാണ് ഐ സി എഫ് പ്രവര്‍ത്തിക്കുന്നത്. വിവിധ നാഷനല്‍ ഘടകങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് കഴിഞ്ഞ നവംബറില്‍ ദുബൈയില്‍ നടന്ന ദ്വിദിന മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സിലാണ് മിഡില്‍ ഈസ്റ്റ് കൗണ്‍സിലിനു രൂപം നല്‍കിയത്. ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റ് തലത്തിലെ സാരഥികള്‍ പ്രാസ്ഥാനികാസ്ഥാനത്ത് ഒത്തുകൂടുന്നത്. വെള്ളിയാഴ്ച കാലത്ത് പത്ത് മണിക്ക് സമസ്ത സെന്ററില്‍ ആരംഭിക്കുന്ന ഏകദിന സംഗമത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐ സി എഫ് നേതാക്കള്‍ നാട്ടിലെത്തിത്തുടങ്ങി. നാളെയൊടെ മുഴുവന്‍ പേരുമെത്തും.
പ്രവാസ ലോകത്തെ പ്രബോധന ദൗത്യം, എസ് വൈ എസ് 60 ാം വാര്‍ഷികാനുബന്ധ പദ്ധതികള്‍ തുടങ്ങിയ സെഷനുകളിലായി പഠനങ്ങളും ചര്‍ച്ചകളും നടക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ പ്രസി. സയ്യിദ് അബ്ദുര്‍റഹ്മാന്‍, ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് നേതൃത്വം നല്‍കും.
വൈകീട്ട് അഞ്ചിന് സമാപന സംഗമത്തെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിസംബോധന ചെയ്യും. സമാപന സംഗമത്തില്‍ മിഡില്‍ ഈസ്റ്റ് സാരഥികള്‍ക്കു പുറമെ നാഷനല്‍ കൗണ്‍സിലര്‍മാരും സംബന്ധിക്കും. നാട്ടിലെത്തിയ നാഷനല്‍ കണ്‍സില്‍ അംഗങ്ങള്‍ 9846604068 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എസ് വൈ എസ് പ്രവാസി ഡസ്‌കില്‍ നിന്നറിയിച്ചു.