കെസെഫ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: August 13, 2014 5:07 am | Last updated: August 12, 2014 at 11:08 pm

കാസര്‍കോട്: യു എ ഇയിലുള്ള കാസര്‍കോട് ജില്ലക്കാരുടെ സംഘടനയായ കെസെഫ് ജില്ലയിലെ ഉന്നത പഠനം നടത്തുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള അപേക്ഷ ഈമാസം 22ന് മുമ്പായി അര്‍ഹരായ വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്ലസ്ടു പാസായി തുടര്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കുടുംബനാഥന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രവും സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയില്‍ സമര്‍പിക്കണം. നിലവില്‍ കെസെഫ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്കു പുറമെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിലാസം കണ്‍വീനര്‍ കെസെഫ് സ്‌കോളര്‍ഷിപ്പ്, ബി എം എ കോംപ്ലക്‌സ്, മിഷന്‍ കോമ്പൗണ്ട്, എം ജി റോഡ്, കാസര്‍കോട്. വിശദ വിവരങ്ങള്‍ക്ക് 9961565151, 9946254645സ 8547574141 നമ്പറില്‍ ബന്ധപ്പെടണം.
സ്‌കോളര്‍ഷിപ്പ് ഈമാസം അവസാന വാരം വിപുലമായ പരിപാടികളോടു കൂടി നടത്താന്‍ ചെയര്‍മാന്‍ ബി എ മഹമൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.