ഇരകള്‍ക്ക് എമിറേറ്റ്‌സ് ഐ ഡി സൗജന്യം

Posted on: August 12, 2014 7:27 pm | Last updated: August 12, 2014 at 7:27 pm

uae-identyഅബുദാബി: ഏതാനും ദിവസം മുമ്പ് ഇലക്ട്ര സ്ട്രീറ്റിലെ കെട്ടിടത്തിന് തീ പിടിച്ച് തിരിച്ചറിയല്‍ രേഖകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി എമിറേറ്റ്‌സ് ഐഡി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
അല്‍ വഹ്ദ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ പോലീസ് സാക്ഷ്യപത്രത്തോടെ എത്തിയാല്‍ മതി. അതിവേഗ സേവന കേന്ദ്രത്തില്‍ നിന്ന് ഉടന്‍ തന്നെ എമിറേറ്റ്‌സ് ഐഡി നല്‍കും. മാനുഷിക പരിഗണന മാത്രമല്ല, ഇത്തരമൊരു സേവനത്തിന് അവലംബമാക്കിയത്. മിക്ക സര്‍ക്കാര്‍ സേവനങ്ങള്‍ക്കും എമിറേറ്റ്‌സ് ഐഡി അത്യന്താപേക്ഷിതമായത് കൊണ്ടുകൂടിയാണ്.
2012 ഫെബ്രുവരിയില്‍ ഷാര്‍ജയില്‍ അല്‍ ബാകിര്‍ കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ വഴിയാധാരമായവര്‍ക്കും ഇത്തരത്തില്‍ എമിറേറ്റ്‌സ് ഐഡി നല്‍കിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 600530003 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍മതി.