കരിപ്പൂരില്‍ ആറ് കിലോ സ്വര്‍ണം കണ്ടെത്തി

Posted on: August 12, 2014 8:17 am | Last updated: August 13, 2014 at 12:15 am

karippor airportകരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വിമാനത്താവളത്തിലെ ലിഫ്റ്റിനും പാസേജ്‌വേക്കും സമീപത്താണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. ജീവനക്കാരെ നിരീക്ഷിച്ച് വരികയാണ്.