സച്ചിന് ലീവ് അനുവദിച്ചു; രാജ്യസഭയില്‍ ബഹളം

Posted on: August 11, 2014 1:48 pm | Last updated: August 11, 2014 at 1:48 pm

sachin-mp-parliamentന്യൂഡല്‍ഹി: രാജ്യസഭയില്‍ ഹാജരാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ സച്ചിന് അവധി അനുവദിച്ചു. നടപ്പ് സഭാ സമ്മേളനത്തില്‍ ശേഷിക്കുന്ന ദിവസങ്ങളിലാണ് ലീവ് അനുവദിച്ചിരിക്കുന്നത്. സച്ചിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചെയര്‍മാന്‍ ലീവ് അനുവദിച്ചത്.
വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങളാലാണ് സച്ചിന്‍ ലീവിന് അപേക്ഷിച്ചത്. സച്ചിന് ലീവ് അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗം സത്യവ്രത് ചതുര്‍വേദിയും സമാജ്‌വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാളും രംഗത്തെത്തി. ഇത് രാജ്യസഭയില്‍ ചെറിയബഹളം സൃഷ്ടിച്ചു.
കഴിഞ്ഞ ദിലസം സച്ചിനും നടി രേഖയും സഭയില്‍ ഹാജാരാകാത്തതിനെതിരെ എംപി്മാര്‍ രംഗത്തെത്തിയിരുന്നു. പി രാജീവ് എം പി സച്ചിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ സച്ചിന്‍ രാജ്യസഭയില്‍ ഹാജരായിട്ടില്ല.