സി പി ജോണിനെ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വേദിയില്‍ നിന്ന് ഇറക്കിവിട്ടു

Posted on: August 11, 2014 1:36 pm | Last updated: August 12, 2014 at 12:05 am

maharajasഎറണാകുളം: കോളേജിലെ എകണോമിക്‌സ് വിഭാഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ആസൂത്രണ കമ്മീഷന്‍ അംഗം സി പി ജോണിനെ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ നിന്ന് ഇറക്കി വിട്ടു. കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥി സമരം. അദ്ധ്യാപകര്‍ നിശബ്ദത പാലിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായെത്തി. സര്‍ക്കാര്‍ പ്രതിനിധിയായ ജോണിനെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ വാദം. ഒടുവില്‍ കേരളത്തെ ഇളക്കി മറിച്ച ഒരുപാട് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നയിച്ച സി പി ജോണ്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി വേദി വിട്ടു. മന്ത്രി കെ എം മാണിയും ഹൈബി ഈടന്‍ എം എല്‍ എയും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.